കാഞ്ഞങ്ങാട്: മറ്റു മതങ്ങള്‍ക്കോ അന്യസമുദായങ്ങള്ക്കോ എതിരു നില്‍ക്കാതെ നായര്‍ സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ ഉന്നമനത്തിനായി ശബ്ദമുയര്‍ത്തുന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിലപാടുകള്‍ക്ക് പൊതുസമൂഹത്തില്‍ സ്വീകാര്യത വര്‍ധിക്കുകയാണെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം പി യു ഉണ്ണികൃഷ്ണന് നായര്‍ പറഞ്ഞു.
തെക്കന്കേരളത്തില് മാത്രം സജീവമായിരുന്ന എന്‍എസ് എസിന് ഇന്ന് ഉത്തരകേരളത്തിലും ശക്തമായ അടിത്തറയുണ്ടാക്കാന്‍ സാധിച്ചത് ഇത്തരമൊരു നിലപാടിന്റെ അംഗീകാരമാണ്. പടിഞ്ഞാറേക്കര എന്‍എസ്എസ് കരയോഗം കുടുംബസംഗമം കുശവന്‍കുന്ന് റോട്ടറി സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകുമ്പോള്‍ അതിനെ നിസംഗതയോടെ നോക്കിനില്ക്കാന് എന്‍എസ് എസിനു സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പി ദിവാകരന് നായര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് കെ പ്രഭാകരന് നായര്‍ ആമുഖഭാഷണം നടത്തി. അധ്യാത്മികരംഗത്ത് ശ്രദ്ധേയനായ പി കുഞ്ഞികൃഷ്ണന് നായരെ ചടങ്ങില്‍ ആദരിച്ചു.താലൂക്ക് യൂണിയന് സെക്രട്ടറി ആര് മോഹന്‍കുമാര്‍ ഉപഹാരം നല്കി. വിവിധ മേഖലകളില്‍ മികവു തെളിയിച്ച വിനീത്.പി നായര്‍, അഭിരാം പി നായര്‍, നന്ദനാ രാജന്, അദ്വൈത് സജിത്, അക്ഷയ് പി നായര്‍,വിമല്‍ പി നായര്‍, ശ്രീലക്ഷ്മി, ശ്രേയ രാജേഷ്,പൂജ രാജീവ്, സിദ്ധാര്‍ത്ഥ് സജിത് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. പി സജിത്കുമാര്‍, എ എം ലോഹിതാക്ഷന് നായര്‍, എന്‍ വി ബാലചന്ദ്രന് നായര്‍, രവീന്ദ്രപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. വനിതാസമാജം അംഗങ്ങളുടെ തിരുവാതിരയുള്പ്പെടെ കലാപരിപാടികളും നടന്നു.
0 Comments