കാസര്‍കോട് ഇനി സമ്പൂര്‍ണ്ണ വിള ഇന്‍ഷൂറന്‍സ് ജില്ല


കാസര്‍കോട്: ജില്ലയില്‍ കൃഷി ഉപജീവനമാക്കിയ 28230 പേരെയും വിള ഇന്‍ഷൂറന്‍സിന്റെ ഭാഗാക്കിയ കാസര്‍കോട് ഇനി സമ്പൂര്‍ണ്ണ വിള ഇന്‍ഷൂറന്‍സ് ജില്ല. കാസര്‍കോടിനെ സമ്പൂര്‍ണ്ണ വിള ഇന്‍ഷൂറന്‍സ് ജില്ലയായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പ്രഖ്യാപിച്ചു.
പ്രത്യേകം സജ്ജമാക്കിയ വേദിയിലെ പച്ചക്കറികള്‍ക്കും പ്ലാവിനും കൃഷി മന്ത്രിയും റവന്യൂ മന്ത്രിയും മറ്റ് ജന പ്രതിനിധികളും ചേര്‍ന്ന് വെള്ളം നനച്ചു. തുടര്‍ന്ന് ജനപ്രതിനിധികളും കൃഷി ഉദ്യോഗസ്ഥരും ചേര്‍ന്ന് ദീപം തെളിച്ചു. വെള്ളരിക്കുണ്ട് പൊലീസ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പച്ചക്കറിതൈകള്‍ നല്‍കിയാണ് മന്ത്രി ജില്ലാതല ജീവനി പദ്ധതി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ജില്ലയെ കൃഷി മന്ത്രി അനുമോദിച്ചു. സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ് ജില്ലയ്ക്കായി പ്രയത്‌നിച്ച മുന്‍ പ്രിന്‍സിപ്പിള്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ മധുജോര്‍ജ്ജ് മത്തായിയെ മന്ത്രി ആദരിച്ചു.കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കേരളം നേരിട്ട രണ്ട് വലിയ പ്രളയങ്ങളിലും വലിയ പ്രയാസത്തിലായ വിഭാഗമാണ് കര്‍ഷകര്‍. കൃഷിചെയ്ത് വിളഞ്ഞ് നില്‍ക്കുന്ന വിളകളെല്ലാം വെള്ളപ്പൊക്കത്തിലും ഉരുള്‍ പൊട്ടലിലും നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ആശ്രയമാവുകയാണ് ഇത്തരം പദ്ധതികളിലെടെയെന്ന് റവന്യൂ മന്ത്രി പറഞ്ഞു. വിള ഇന്‍ഷുറന്‍സിലൂടെ ലഭിച്ചിരുന്ന തുച്ഛമായ തുക പ്രീമിയം വര്‍ധിപ്പിക്കാതെ നഷ്ടപരിഹാരം മാത്രം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ കര്‍ഷകരുടെ കണ്ണീരൊപ്പി. വാഴകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കില്‍ 300രൂപ നിരക്കില്‍ കര്‍ഷകന് നഷ്ടപരിഹാരം ലഭിക്കും. ജീവനിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുംപങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ജൈവ കൃഷി അവാര്‍ഡ് വിതരണം ചെയ്തു. എം. എല്‍.എ മാരായ കെ.കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍ എന്നിവര്‍ വിവിധ കൃഷി അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, കാഞ്ഞങ്ങാട് നഗരസഭാ സ്റ്റാന്‍ിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണ്‍, സബ്കളക്ടര്‍ അരുണ്‍ കെ.വിജയന്‍, എ.ഡി.എം എന്‍.ദേവീദാസ്, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എസ്. സുഷമ എന്നിവര്‍ സംസാ രിച്ചു. പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ കെ. സജിനിമോള്‍ സ്വാഗതവും കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.വീണാറാണി നന്ദിയും പറഞ്ഞു.

Post a Comment

0 Comments