കാഞ്ഞങ്ങാട്: കാട്ടുകുളങ്ങര മുഖാരി മൂവാരി സമുദായ സംഘം സമ്മേളനം കുതിരക്കാളിയമ്മ ദേവസ്ഥാന പരിസരത്ത് നടത്തി.
മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ കമ്മിറ്റി ചെയര്മാന് ഡോ. സി.കെ.നാരായണപണിക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാട്ടുകുളങ്ങര യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് നാരായണന് കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് രാധാകൃഷ്ണന് കണ്മണി സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തി. പ്രകാശ് കുമാര്‍ എക്കാല്‍, കെ.രവീന്ദ്രന്, പി.വി.ബാലകൃഷ്ണന്, കുഞ്ഞിരാമന് എക്കാല്‍, സി.വി. ഗിരീഷ് കുമാര്‍, കെ.വി.പ്രസാദന്‍, പി.വി.ശാരദ, എ.ടി.സതീശന്, പി.കെ. കാര്‍ത്യായണി, കെ. പ്രണവ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് 35 വര്‍ഷക്കാലമായി പുജാരിയായി ആചാര സ്ഥാനം വഹിക്കുന്ന കുഞ്ഞിരാമന് പൂജാരിയെ ആദരിച്ചു. കൂടാതെ വ്യത്യസ്ഥ മേഖലകളില്‍ കഴിവ് തെളിയിച്ച സമുദായ അംഗങ്ങളെ അനുമോദിച്ചു.
0 Comments