പുഴമണല്‍ കടത്ത്: മൂന്നു മാസം തടവും പതിനായിരം രൂപ പിഴയും


നീലേശ്വരം: ഓര്‍ച്ച പുഴയില്‍ നിന്നു മണല്‍ കട്ടു കടത്തവെ പിടിയിലായ ടിപ്പര്‍ ലോറി ഡ്രൈവറെ മൂന്നു മാസം തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) എം.സി.ആന്റണിയാണ് പുഞ്ചാവി കടപ്പുറത്തെ പി.വി.ഷിജുവിനു ശിക്ഷ വിധിച്ചത്. 2007 നവംബര്‍ ഏഴിനു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ നീലേശ്വരം അഡീഷണല്‍ എസ്‌ഐ, മുകുന്ദനും പാര്‍ട്ടിയുമാണ് ആലിങ്കീഴില്‍ കെഎല്‍ 60 8613 നമ്പര്‍ ടിപ്പര്‍ ലോറി പിടികൂടിയത്. നിലവില്‍ ബേക്കല്‍ സിഐ ആയ പി.നാരായണനാണ് കേസന്വേഷിച്ചു കുറ്റപത്രം നല്‍കിയത്. സാധാരണ പുഴമണല്‍ കടത്തു കേസുകള്‍ പിഴയിലൊതുങ്ങാറാണ് പതിവെങ്കിലും ഓര്‍ച്ച പുഴയില്‍ നിന്നു കട്ടു കടത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിയിച്ചതിനാലാണ് പ്രതിക്ക് തടവു ശിക്ഷയും ലഭിച്ചത്.

Post a Comment

0 Comments