ഗുണഭോക്താക്കള്‍ക്കും പഞ്ചായത്തുകള്‍ക്കും അംഗീകാരം


കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലൈഫ് മിഷന്‍ കുടുംബ സംഗമത്തില്‍ ഓരോ പഞ്ചായത്തിലെയും മികച്ച ഗുണഭോക്താവിനെ തെരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കും. പഞ്ചായത്ത് ഭരണസമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുക.
കൂടാതെ ലൈഫ്മിഷന്‍ പദ്ധതിയോട് അനുബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം പൂര്‍ത്തികരിച്ച പഞ്ചായത്തുകള്‍ക്കും പുരസ്‌കാരം നല്‍കും. ലൈഫ്മിഷനുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച രണ്ട് നിര്‍വഹണ ഉദ്യോഗസ്ഥരെ കണ്ടത്തി ആദരിക്കും.

Post a Comment

0 Comments