കാഞ്ഞങ്ങാട്: മഹാരാഷ്ട്ര നവ ദൃഷ്ടി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ ഫോക്ലാന്റിന്റെയും ഡോര്‍ഫ് കെറ്റലിന്റെയും സഹകരണത്തോടെ മോനാച്ചയില്‍ ആരംഭിച്ച മിയാവാക്കി വനവല്ക്കണത്തിന്റെ ഭാഗമായുള്ള വൃക്ഷ തൈകള്‍ നട്ടുതുടങ്ങി. ചുരുങ്ങിയ സ്ഥലത്ത് എകദേശം 400 ഓളം മരതൈകളാണ് വച്ചുപിടിപ്പിക്കുന്നത്.
ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ പ്രൊഫ. അകിറാ മിയാവാക്കി വികസിപ്പിച്ചെടുത്ത വന നിര്‍മ്മാണ മാതൃകയാണ് മിയാവാക്കി. കുറഞ്ഞ സമയം കൊണ്ട് കുറച്ച് സ്ഥലത്ത് ധാരാളം വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി സ്വാഭാവിക പദത്തിന് സമാനമായ ഒരു കാട് വളര്‍ത്തിയെടുക്കുന്ന ഒരു രീതിയാണ് മിയാവാക്കി വനവല്‍ക്കരണം.
പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടു തുടങ്ങിയത്. വയനാട് കല്‍പ്പറ്റയില്‍ നിന്നാണ് വ്യത്യസ്ഥ ഇനത്തില്‍പ്പെട്ട മരതകള്‍ കൊണ്ട് വന്നത്. തികച്ചും ജൈവസമ്പന്നമായ രീതിയിലാണ് വൃക്ഷ തൈകളുടെ പരിപാലനം. മൂന്നുവര്‍ഷംകൊണ്ട് വൃക്ഷ തൈകള്‍ വളര്‍ത്തിയെടുത്ത് ഒരു കാടായി മാറ്റിയെടുക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. ബോംബ ഡോര്ഫ്കെറ്റല് സി. എസ്. ആര് മാനേജര്‍ സന്തോഷ് ജഗ്ദാന, പ്രാഫ, നാഗേഷ് ടെക്കാലെ .രജിത ഫോക്കാന്റ് കുഞ്ഞിക്കണ്ണന് മോനച്ച എന്നിവര്‍ വൃക്ഷ തൈ നടീലിന് നേതൃത്വം നല്കി.
0 Comments