ഗവേഷണ സംഘം രൂപീകരിക്കും


കാസര്‍കോട്: ശ്രവണ വൈകല്യ തോത് നിര്‍ണ്ണയിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ലാത്തതിനാല്‍ മാര്‍ത്തോമ്മ കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷനിലെ സ്പീച്ച് തെറാപ്പി വിഭാഗം മേധാവിയായ ഗ്രേസ് സാറാ എബ്രഹാമിന്റെ നേതൃത്ത്വത്തില്‍ ഗവേഷണ സംഘം രൂപീകരിക്കും. ഈ സംഘത്തില്‍ ശിശുരോഗഇ എന്‍ ടി വിദഗ്ദര്‍, ഇന്ത്യന്‍ സ്പീച്ച് ആന്റ് ഹിയറിംഗ് അസോസിയേഷന്‍, എന്‍ എച്ച് എമ്മിന്റെ എന്‍ .പി.പി.സി.ഡി (നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് ഡെഫ്‌നെസ് ) പ്രതിനിധികള്‍ ഉണ്ടാകും.
യോഗത്തില്‍ ഗ്രേസ് സാറ എബ്രഹാം, ഡോക്ടര്‍മാരായ നിത്യാനന്ദ ബാബു, സി കെ പി കുഞ്ഞബ്ദുള്ള, ആമിന ടിപി, മുരളീധരനല്ലൂരായ, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ,് ജിജില്‍ വാസ,് ദീപക് ടി, മുഹമ്മദ് അഷ്‌റഫ്. രാജേഷ് സി, ഭരതന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments