കേന്ദ്രസര്‍വ്വകലാശാലയില്‍ സാംസ്‌കാരിക വിനിമയ പരിപാടി


പെരിയ: കേന്ദ്ര സര്‍ക്കാരിന്റെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടിയുടെ ഭാഗമായി കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ സാംസ്‌കാരിക വിനിമയ പരിപാടി.
തെരഞ്ഞെടുക്കപ്പെട്ട അമ്പത് വിദ്യാര്‍ത്ഥികളുമായി ഹിമാചല്‍പ്രദേശ് സര്‍വ്വകലാശാലയില്‍നിന്നുമുള്ള ഒരു സംഘം ഫെബ്രുവരി നാല് മുതല്‍ ഒമ്പതുവരെ പെരിയ ക്യാമ്പസില്‍ സംന്ദര്‍ശനം നടത്തുകയും ഹിമാചല്‍ പ്രദേശിന്റെ തനത് സാംസ്‌കാരിക കലാരൂപങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. രണ്ട് ദിവസങ്ങളിലായി സര്‍വ്വകലാശാലയുടെ ചുറ്റുവട്ടത്തുള്ള ഗ്രാമപ്രദേശങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തുകയും സംവാദങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും.
തുടര്‍ന്ന് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ തെരഞ്ഞെടുക്കപ്പെട്ട അമ്പത് വിദ്യാര്‍ത്ഥികളുടെ ഒരു സംഘം മാര്‍ച്ച് രണ്ട് മുതല്‍ ഒമ്പതുവരെ ഹിമാചല്‍ കേന്ദ്ര സര്‍വ്വകലാശാല സന്ദര്‍ശിക്കുകയും കേരളത്തിന്റെ തനതു സാംസ്‌കാരിക കലാരൂപങ്ങള്‍ അവതരിപ്പിക്കുകയും അവിടുത്തെ ഗ്രാമീണരുമായി സഹവാസക്യാമ്പില്‍ പങ്കെടുക്കും.
ഇംഗ്ലീഷ് വിഭാഗം അധ്യാപകനും ഏക് ഭാരത് ശ്രേഷ്ഠ ഭാരത് കോ-ഓര്‍ഡിനേറ്ററുമായ ഡോ.ബി.ഇഫ്ത്തിഖാര്‍ അഹമ്മദ് സംഘത്തെ നയിക്കും.

Post a Comment

0 Comments