തായ്ക്വാഡോ ചാമ്പ്യന്‍ഷിപ്പില്‍ സഹോദരിമാര്‍ക്ക് മിന്നുന്ന വിജയം


കാഞ്ഞങ്ങാട് : എറണാകുളത്ത് നടന്ന 2-ാമത് സംസ്ഥാന ഇന്റര്‍ ക്ലബ്ബ് തായ്‌ക്വോഡോ ചാമ്പ്യന്‍ഷിപ്പില്‍ മഡിയന്‍ പാലക്കിയിലെ വി.രാജന്റെയും ആശയുടെയും മക്കളായ ഗോപികയും സഹോദരി അവന്തിയും മെഡലുകള്‍ കരസ്ഥമാക്കി.
അണ്ടര്‍ 52 വിഭാഗത്തില്‍ ഗോപിക.വി സ്വര്‍ണ്ണ മെഡലും ,പുംസേയില്‍ വെള്ളി മെഡലും സ്വന്തമാക്കി. സഹോദരി അവന്തിക.വി അണ്ടര്‍ 29 വിഭാഗത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. ഇരുവരും ഇതിനകം തന്നെ സംസ്ഥാനത്തും ,നാഷണലിലും നടന്ന നിരവധി ചാമ്പ്യഷിപ്പുകളില്‍ പങ്കെടുത്ത് മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് ടി ടി സി ട്രെയിനിങ് സെന്ററിലെ പ്രകാശ് മാസ്റ്ററുടെ ശിഷ്യരാണ്. ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളാണ്.

Post a Comment

0 Comments