അതിഞ്ഞാല്‍ മഖാം ഉറൂസ്: മതപ്രഭാഷണ പരമ്പര തുടങ്ങി


അതിഞ്ഞാല്‍: പ്രവാചകരുടെയും മഹത്തുക്കളുടെയും ജനനം, സാന്നിധ്യം, അന്ത്യവിശ്രമസ്ഥാനം മുതലായ പരിഗണനകളാല്‍ ചില സ്ഥലങ്ങള്‍ക്ക് പവിത്രത നല്‍കിയത് വിശുദ്ധ ഖുര്‍ആനിലും തിരുദൂതരുടെ ചര്യയിലും അനേകം തെളിവുകളുണ്ടെന്നും ആ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അനുഷ്ഠാനങ്ങളാണ് ഉറൂസൂകളിലുടെ വിശ്വാസികള്‍ അനധാവനം ചെയ്യുന്നതെന്നും സമസ്ത അധ്യക്ഷനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ പ്രസ്താവിച്ചു.
അതിഞ്ഞാല്‍ ദര്‍ഗ്ഗാ ശരീഫ് ഉറൂസ് മതപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് തെരുവത്ത് മൂസ്സ ഹാജി അധ്യക്ഷത വഹിച്ചു.
ബി.മുഹമ്മദ്, ഖത്തീബ് മുജീബ് റഹ്മാന്‍ ദാരിമി, അബ്ദുള്‍ കരീം മൗലവി,ബശീര്‍ വെള്ളിക്കോത്ത്, കുഞ്ഞാ ഹമ്മദ് ഹാജി പാലക്കി, അബ്ദുള്‍ അസീസ് മൗലവി ചക്കരക്കല്ല്, പി.എം.ഫാറുഖ് ഹാജി, വി.കെ.അബ്ദുല്ല ഹാജി, റമീസ് മട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments