അഭിപ്രായഭിന്നതകള്‍ മറന്ന് ഐക്യപ്പെടണം -ഹൈദരലി തങ്ങള്‍


കാസര്‍കോട്: പട്ടിക ജാതി വികസന വകുപ്പിന്റെയും സിഡിറ്റിന്റെയും ആഭിമുഖ്യത്തില്‍ സൈബര്‍ശ്രീയില്‍ സംഘടിപ്പിക്കുന്ന വിവിധ പരിശീലന പരിപാടിയിലേക്ക് 20നും 26 നും ഇടയില്‍ പ്രായമുള്ള പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
നാലുമാസത്തെ പൈത്തണ്‍ പ്രോഗ്രമിങ് പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്‌റ്റൈപന്റായി ലഭിക്കും. ബിടെക്,എംസിഎ,എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം. മൂന്നുമാസത്തെ ഐടി ഒറിയന്റഡ് സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിങ് പരിപാടിയിലേക്ക് തിരഞ്ഞെടുക്കുപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്‌റ്റൈപന്റായി ലഭിക്കും. ബി ഇ/ബിടെക് /എംസിഎ /എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം.
ആറുമാസത്തെ ഐടി ബിസ്‌നസ് മാനേജ്‌മെന്റ് പരിശീലനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രതിമാസം 5500 രൂപസ്‌റ്റൈപന്റ് ലഭിക്കും. എതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കോ ബി ഇ,ബിടെക് ,എംസിഎ ,എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം.
ആറുമാസത്തെ വിഷ്വല്‍ ഇഫക്ട്‌സ് ആന്റ് ആനിമേഷന്‍ ഇന്‍ ഫിലിം ആന്റ് വിഷ്വല്‍ മീഡിയ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രതിമാസം 5500 രൂപ സ്‌റ്റൈപന്റ്ായി ലഭിക്കും. എതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കോ ബി ഇ,ബിടെക് ,എംസിഎ ,എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങളും അപേക്ഷ ഫോമും ംംം.ര്യയലൃെൃശ .ീൃഴ ല്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത,വയസ്,ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ജനുവരി 25 നകം സൈബര്‍ശ്രീ സെന്റ ര്‍, അംബേദ്കര്‍ ഭവന്‍, മണ്ണന്തല, പിഒ, തിരുവന്തപുരം695015 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 0471 2933944,944 7401523.

Post a Comment

0 Comments