കാസര്‍കോട്: ചിക്കന്‍പോക്സിനെതിരെ ചികിത്സയൊരുക്കി ഹോമിയോപ്പതി വകുപ്പ്.
കാഞ്ഞങ്ങാട് ജില്ല ഹോമിയോ ആസ്പത്രി, നീലേശ്വരം, കളനാട് ഹോമിയോ ആസ്പത്രികള്‍, ജില്ലയിലെ ഹോമിയോ ഡിസ്പെന്‍സറികള്‍ എന്നിവിടങ്ങളില്‍ ചികിത്സയും പ്രതിരോധ മരുന്നും ലഭ്യമാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.
ചിക്കന്‍പോക്സിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. പനി,ക്ഷീണം, ശരീരവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. തുടര്‍ന്ന് ദേഹത്ത് ചെറു കുമിളകള്‍ പ്രത്യക്ഷപ്പെടും. ആദ്യ ദിവസങ്ങളിലാണ് രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യത കൂടുതല്‍.
0 Comments