കുടുംബശ്രീ പ്രവര്‍ത്തനത്തിന് റോട്ടറി ക്ലബ്ബ് വാഹനം നല്‍കി


കാഞ്ഞങ്ങാട്: കുടുംബശ്രീ പ്രവര്‍ത്തനത്തിന് കാഞ്ഞങ്ങാട് റോട്ടറി വാഹനം നല്‍കി.
റോട്ടറിയുടെ സാമുഹ്യ സേവന പദ്ധതിയുടെ ഭാഗമായി കുടുംബ ജില്ലാ മിഷന്റെ പദ്ധതിയായ സ്‌നേഹിത കോളിംഗ് ബെല്ലിനാണ് വാഹനം അനുവദിച്ച് നല്‍കിയത്.
കാസര്‍കോട് ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യകത അനുസരിച്ചു ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സ്‌നേഹിതയില്‍ എത്തിപെടുന്നതിനു നിരവധി ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ നേരിടുന്നുണ്ട്.
പോലീസ് സ്റ്റേഷന്‍, ഹോസ്പിറ്റല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്‍മേറ്റ്‌സിനെ എത്തിക്കുന്നതിനും വാഹനം അത്യാവശ്യമാണ്.
സ്‌നേഹിതയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി കാഞ്ഞങ്ങാട് റോട്ടറി ക്ലബ് നല്‍കിയതാണ് ഈ വാഹനം. ഏ.സി. കണ്ണന്‍ നായര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എ കാര്‍ത്തികേയന്‍ വാഹനത്തിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.
റോട്ടറി പ്രസിഡണ്ട് ഡോ.കെ.ജി. സത്യനാരായണ അധ്യക്ഷനായി. ബേബി ബാലകൃഷ്ണന്‍, ടി.ടി.സുരേന്ദ്രന്‍, ഡോ.കെ.ജി. പൈ, എം.ടി.ദിനേശ് കുമാര്‍, കെ.രാജേഷ് കാമത്ത്, എം.എസ്.പ്രദീപ് എന്നിവര്‍ സംസാരിച്ചു.പ്രോഗ്രാം ചെയര്‍മാന്‍ എം. കെ. വിനോദ് കുമാര്‍ സ്വാഗതവും സെക്രട്ടറി എ.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments