ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ഇന്നലെ മാറ്റമില്ലാതിരുന്നുവെങ്കില് ഇന്ന് വീണ്ടും കുതിക്കുകയാണ്. ഡല്‍ഹിയില്‍ പെട്രോളിന് 0.07 പൈസയും ഡീസലിന് 0.15 പൈസയും വര്‍ധിച്ചു.
ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം കൈവശമുള്ള ഇറാനെതിരെ ബാഗ്ദാദില്‍ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളെ തുടര്‍ന്ന് എണ്ണവില കുതിച്ചുയരുകയായിരുന്നു.
ഇപ്പോള്‍ ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ എണ്ണവില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുകയാണെന്നാണ് റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.
0 Comments