കാഞ്ഞങ്ങാട്: കര്‍ണ്ണാടക സംഗീതജ്ഞനും, അധ്യാപകനുമായ കാഞ്ഞങ്ങാട് ശങ്കരന് നമ്പൂതിരിയെ ആദരിച്ചു.
ഗുരുവന്ദനം എന്ന പേരില്‍ പാലക്കാട് ചെമ്പൈ സംഗീത കോളേജിലെ എം ഡി രാമനാഥന് ഹാളിലായിരുന്നു പരിപാടി. എന്‍ എസ് എസ് എഞ്ചിനിയറിങ്ങ് കോളേജ് റിട്ട. ഫ്രൊഫസര്‍ കെ പി മുകുന്ദന്‍കുട്ടി അദ്ധ്യക്ഷം വഹിച്ചു. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീതകോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ തൃക്കാരിയൂര്‍ ആര് രാജലക്ഷ്മി ഉപഹാരം നല്കി. പി. സരസ്വതി, എന്‍ ഉണ്ണികൃഷ്ണന്, കെ.ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. ഉമാമഹേശ്വരന് സ്വാഗതവും പി.മുരളിധരന് നന്ദിയും പറഞ്ഞു.
0 Comments