ചെറുവയലടുക്കം ഒറ്റക്കോല മഹോത്സവം


കാട്ടിപ്പൊയില്‍: ചെറുവയലടുക്കം ശ്രീ ചാമുണ്‌ഡേശ്വരി കാവ് ഒറ്റക്കോല മഹോത്സവം ജനുവരി 15, 16 തീയ്യതികളില്‍ നടക്കും.
ജനുവരി 13 ന് രാവിലെ 10 മണിക്ക് കുട്ടിക്കുന്ന് ശ്രീ അയ്യപ്പ ക്ഷേത്രപരിസരത്ത് നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര. ഉച്ചയ്ക്ക് 12 മണിക്ക് സോവനീര്‍ പ്രകാശനം.
15 ന് വൈകുന്നേരം 6 മണിക്ക് കാവില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത്. രാത്രി 7 മണിക്ക് തുടങ്ങല്‍-മേലേരിക്ക് അഗ്നി പകരല്‍. രാത്രി 7.30 ന് അന്നദാനം. രാത്രി 8 മണിക്ക് ചാമുണ്‌ഡേശ്വരിയുടെ തോറ്റം. രാത്രി 9 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തോറ്റം.
രാത്രി 11 മണിക്ക് ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍സിംഗര്‍ ഫെയിം സന്നിധാനന്ദനും ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ പ്രജിത്ത് കുഞ്ഞിമംഗലം, മിനിസ്‌ക്രീന്‍ താരങ്ങള്‍ അണിയിച്ചൊരുക്കുന്ന കാലിക്കറ്റ് ടാലന്റ് മ്യൂസിക്കിന്റെ വമ്പിച്ച മെഗാ ഷോ. 16 ന് പുലര്‍ച്ചെ 4 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം. രാവിലെ 8.30 ന് ചാമുണ്‌ഡേശ്വരിയുടെയും ഗുളികന്റെയും പുറപ്പാട്. 11.30 ന് അന്നദാനം.

Post a Comment

0 Comments