മനുഷ്യ മഹാശൃംഖലക്ക് സംഘാടക സമിതി


നീലേശ്വരം: എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ജനുവരി 26 ന് നടക്കുന്ന ഭരണഘടനാ സംരക്ഷണ മനുഷ്യമഹാ ശൃംഖല വിജയിപ്പിക്കുന്നതിനായി നീലേശ്വരം മുനിസിപ്പല്‍ തല സംഘാടക സമിതി രൂപീകരിച്ചു.
പി .വിജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ബാലകൃഷ്ണന്‍, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണന്‍നമ്പ്യാര്‍, ജോണ്‍ ഐമന്‍, എ.വി.സുരേന്ദ്രന്‍,സി.രാഘവന്‍, പി.കെ.രതീഷ്, സി.വി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.കെ.രാഘവന്‍ സ്വാഗതം പറഞ്ഞു.
എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് ജനുവരി 23 ന് 2.30 ന് നീലേശ്വരത്ത് നല്‍കുന്ന സ്വീകരണം വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു.20ന് വൈകുന്നേരം 4 മണിക്ക് നീലേശ്വരത്ത് വിളംബര ജാഥയും തുടര്‍ന്ന് കോണ്‍വെന്റ് ജംങ്ഷനില്‍ ഭരണഘടനാ സംരക്ഷണ സദസും സംഘടിപ്പിക്കും. പി.വിജയകുമാര്‍ ചെയര്‍മാനും പി.കെ.രതീഷ് കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

Post a Comment

0 Comments