കോട്ടച്ചേരി മേല്‍പാലത്തിന്റെ പണി ഉടന്‍ പൂര്‍ത്തീകരിക്കണം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പട്ടണത്തിന്റെ ഗതാഗത കുരുക്ക് പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി കോട്ടച്ചേരി മേല്‍പ്പാലത്തിന്റെ പണി ഉടന്‍ പൂര്‍ത്തികരിക്കണമെന്നും ആലാമിപ്പള്ളി ബസ് സ്റ്റാന്റ്പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും എന്‍.ജി. ഒ. യൂണിയന്‍ 57-ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എന്‍.നിമല്‍രാജ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ടി.സതീഷ് ബാബു പതാക ഉയര്‍ത്തി. ഏരിയ സെക്രട്ടറി പി.കെ.വിനോദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.വി.രഞ്ജിത്ത് വരവ്- ചിലവ് കണക്കും അവതരിപ്പിച്ചു. സി.സന്ദീപ് രക്തസാക്ഷി പ്രമേയവും വിനോദ് കണ്ണോത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കെ.പി.ഗംഗാധരന്‍, കെ. ബാലകൃഷ്ണന്‍, കെ.അനില്‍ കുമാര്‍, കെ.ഭാനുപ്രകാശ്, എം.ജിതേഷ് എന്നിവര്‍ സംബന്ധിച്ചു.
താലൂക്ക് കേന്ദ്രത്തില്‍ ആധുനിക രീതിയിലുള്ള സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് അനുവദിക്കുക നവകേരള നിര്‍മിതിയില്‍ പങ്കാളികളാകുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികള്‍: ടി. സതീഷ് ബാബു (പ്രസിഡണ്ട്), പി.കെ .ഷൈനി, പി.വി. രജ്ഞിത്ത് (വൈസ് പ്രസിഡണ്ടുമാര്‍), പി.കെ.വിനോദ് (സെക്രട്ടറി), സി.സന്ദീപ് , ഐ.കെ.പ്രദീപ് കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), വിനോദ് കണ്ണോത്ത് (ട്രഷറര്‍).

Post a Comment

0 Comments