പോക്‌സോ, പീഡന കേസുകള്‍ അന്വേഷിക്കാത്ത വനിതാ പോലീസ് സ്റ്റേഷനുകള്‍ വേണ്ടെന്ന് ഡി.ജി.പി


കാഞ്ഞങ്ങാട്: കേരളത്തില്‍ പീഡനങ്ങളും പോക്‌സോ കേസുകളും പെരുകിവരുന്ന സാഹചര്യത്തില്‍ ഈ കേസുകള്‍ അന്വേഷിക്കുന്നതില്‍ വനിതാ പോലീസുകാരുടെ പങ്കാളിത്തം കുറവാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് നടത്തിയ പരിശോധനയില്‍ സംഗതി ശരിയാണെന്ന് കണ്ടത്തി. അതിനാല്‍ ഇത്തരം കേസുകള്‍ അന്വേഷിക്കാത്ത വനിതാ പോലീസ് സ്റ്റേഷനുകള്‍ വേണ്ടെന്ന് ഡി.ജി.പി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഓരോ 24 മണിക്കൂറിലും നാലു വീതം പോക്‌സോ മാനഭംഗ കേസുകളും രണ്ട് സ്ത്രീ പീഡനങ്ങളും നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
എന്നാല്‍ വനിത ഉദ്യോഗസ്ഥര്‍ മാത്രമുള്ള പത്ത് പോലീസ് സ്റ്റേഷനുകളും പത്തൊമ്പത് വനിത സെല്ലുകളും ഉണ്ട്. ഇവരുടെ സേവനങ്ങള്‍ പോക്‌സോ പീഡന കേസുകള്‍ക്ക് ലഭിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഉയര്‍ന്ന ഉദ്യോസ്ഥര്‍ തങ്ങളെ മന:പൂര്‍വ്വം ഇത്തരം കേസുകളില്‍ നിന്നും അകറ്റി നിര്‍ത്തുകയാണെന്ന് വനിത പോലീസുകാരും പരാതിപ്പെടുന്നു.
അതിനാല്‍ ഇനിമുതല്‍ ഇത്തരം കേസുകള്‍ക്ക് വനിതകളായ ഉദ്യോഗസ്ഥരെ തന്നെ നിയോഗിക്കണമെന്ന് ഡി. ജി.പി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Post a Comment

0 Comments