വിദ്യാലയങ്ങളില്‍ കൃഷി പാഠങ്ങള്‍


കാസര്‍കോട്: കൃഷി പാഠങ്ങള്‍ വിദ്യാലയങ്ങളിലൂടെ കുട്ടികളിലെത്തിക്കുന്ന പദ്ധതിയാണ് സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതി.
മണ്ണിനെയും പ്രകൃതിയേയും അടുത്തറിയാനും കാര്‍ഷിക പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുമായി ബ്ലോക്കിന്റെ കീഴിലെ ഏഴ് പഞ്ചായത്തുകളില്‍ തെരഞ്ഞെടുത്ത 16 സ്‌കൂളുകള്‍ക്കാണ് പച്ചക്കറിത്തോട്ടം അനുവദിച്ചത്. കൃഷിക്കും പരിപാലനത്തിനുമായി ബ്ലോക്കില്‍ നിന്നും ഒരു സ്‌കൂളിന് 5000 രൂപ നല്‍കും. കൃഷിഭവനുകള്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി രീതികളെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം വിവിധ ക്ലാസുകള്‍ നല്‍കിയത് അവര്‍ക്ക് കൂടുതല്‍ പ്രചോദനമേകി. തികഞ്ഞ കാര്‍ഷിക ബോധത്തോടെ വിദ്യാര്‍ത്ഥികള്‍ മണ്ണിനെ അറിയാനിറങ്ങി. പച്ചക്കറികള്‍ നട്ട് പരിപാലിച്ച് അവര്‍ വിജയഗാഥ രചിച്ചു. ഓരോ ഘട്ടത്തിലും പച്ചക്കറിയുടെ വളര്‍ച്ച നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ കൃഷി ഭവനുകളും ബ്ലോക്ക് പഞ്ചായത്തും പ്രത്യേകമായി ഒരുക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ഇരിയണ്ണി സ്‌കൂളിന് ജില്ലാതലത്തില്‍ അംഗീകാരം ലഭിച്ചിരുന്നു.

Post a Comment

0 Comments