ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം ഉദ്ഘാടനം നാളെ


കാഞ്ഞങ്ങാട് :കെ മാധവന്‍ ഫൗണ്ടേഷന്‍ ചെമ്മട്ടംവയല്‍ ദേശീയപാതയോരത്ത് നിര്‍മ്മിച്ച ഗുരുവായുര്‍ സത്യാഗ്രഹ സ്മാരക മന്ദിര ഉല്‍ഘാടനവും കെ.മാധവന്‍ പുരസ്‌കാര ദാനവും ജനുവരി 28 ന് വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ഡോ.സി ബാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല, കെ മാധവന്‍ സ്മാരക പുരസ്‌കാരജേതാവും സി പി എം പി ബി അംഗവുമായ സീതാറാം യെച്ചൂരി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍, നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, മുന്‍ എം.പി.പി.കരുണാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി സി ബഷീര്‍ ,നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി. ജയരാജന്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഹക്കിം കുന്നില്‍ ,ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ,എം ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.

Post a Comment

0 Comments