ഒമ്പതുകാരിയെ ഇടിച്ചിട്ടു: കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട് : റോഡ് മുറിച്ചു കടക്കവെ ഒമ്പതുവയസുകാരിയെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്.
കെഎല്‍ 60 എഫ് 6852 നമ്പര്‍ കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഐങ്ങോത്തെ റൈസ് മില്‍ തൊഴിലാളി ഇബ്രാഹിമിന്റെ (49) പരാതിയിലാണ് കേസ്. 2020 ജനുവരി 18 നാണ് കേസിനാസ്പദമായ സംഭവം. ഇബ്രാഹിമിന്റെ മകള്‍ ഫാത്തിമ റിസയെയാണ് അതിവേഗമെത്തിയ കാര്‍ ഇടിച്ചിട്ടത്.

Post a Comment

0 Comments