കെട്ടിടോദ്ഘാടനം നാളെ


കാസര്‍കോട്: മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിലെ ജൂബിലി മെമ്മോറിയല്‍ കെട്ടിടോദ്ഘാടനം നാളെ രാവിലെ പത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും.
കോളേജിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂബിലി മെമ്മോറിയല്‍ കെട്ടിടത്തിന് മുന്‍ എം എല്‍ എ പി ബി അബ്ദുല്‍ റസാക്കായിരുന്നു തറക്കല്ല് ഇട്ടിരുന്നത്.1980 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ കോളേജില്‍ നാല് ബിരുദ കോഴ്‌സുകളും രണ്ട് ബിരുദാനന്തര കോഴ്‌സുകളും ഉണ്ട്.
പരിപാടിയില്‍ എം സി ഖമറുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരിക്കും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അതിഥികളെ ആദരിക്കും. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷറഫ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

Post a Comment

0 Comments