പണിമുടക്ക് ദിവസം പരീക്ഷ; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍


ന്യൂഡല്‍ഹി : ജനുവരി 8 ന് അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ, അന്നത്തെ ജെഇഇ മെയിന്‍ പ്രവേശനപരീക്ഷ എഴുതാന്‍ കഴിയുമോയെന്ന ആശങ്കയില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍. തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യാ പണിമുടക്കിനും കര്‍ഷക സംഘടനകളുടെ ഗ്രാമീണ ബന്ദിനും ഇടതു പാര്‍ട്ടികളടക്കം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ കൂടുതല്‍ ബാധിക്കുമെന്നും ആശങ്കയുണ്ട്.
എന്‍ഐടികളിലേക്കും മറ്റുമുള്ള ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ–മെയിന്‍ ജനുവരി 6 മുതല്‍ 9 വരെയാണ്. ഐഐടികളിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യ കടമ്പയുമാണിത്. പരീക്ഷ മാറ്റിവയ്ക്കണമെന്ന് തൊഴിലാളി സംഘടനകളും വിദ്യാര്‍ഥികളുമടക്കം മാനവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. രാജ്യത്തെ 233 നഗരങ്ങളിലും വിദേശത്തെ 9 കേന്ദ്രങ്ങളിലുമായി ഇക്കുറി 9.3 ലക്ഷം പേരാണ് അപേക്ഷിച്ചിരിക്കുന്നത്.

Post a Comment

0 Comments