പ്രണബ്‌ജ്യോതി നാഥ് ലേബര്‍ കമ്മീഷണറായി ചുമതലയേറ്റു


തിരുവനന്തപുരം: ലേബര്‍ കമ്മീഷണറായി പ്രണബ്‌ജ്യോതി നാഥ് ചുമതലയേറ്റു. അസം സ്വദേശിയായ ഇദ്ദേഹം 2005 ബാച്ച് കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്.
കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി സിവില്‍ സര്‍വീസ് ജീവിതം ആരംഭിച്ച പ്രണബ് ജ്യോതിനാഥ് തിരുവല്ല, ദേവികുളം സബ് കളക്ടര്‍, ഭൂമികേരളം പ്രൊജക്ട് ഡയറക്ടര്‍, ജലനിധി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കളക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ഒഡിഷയില്‍ എന്‍.ആര്‍. എല്‍.എം .(നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍) ഡയറക്ടര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Post a Comment

0 Comments