കാഞ്ഞങ്ങാട്: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന ഇന്ത്യ എന്ന റിപ്പബ്ലിക് കലാജാഥയ്ക്ക് കാഞ്ഞങ്ങാട് ആലാമിപള്ളി ബസ്റ്റാന്റ് പരിസരത്ത് നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
തുടര്‍ന്ന് നടന്ന പരിപാടി നഗരസഭാ ചെയര്മാന് വി വി രമേശന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി അധ്യക്ഷം വഹിച്ചു. സംസ്ഥന സാക്ഷരതാ മിഷന് അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. കലാജാഥ വിശദീകരണം ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജുജോണ്‍ നടത്തി. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ ഗംഗാരാധാകൃഷ്ണന്‍, എന്‍ ഉണ്ണികൃഷ്ണന്, ടി വി ഭാഗീരഥി, വാര്‍ഡ് കൗണ്‍സിലര്‍ കെ വി ഉഷ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാജാഥാ ടീമംഗങ്ങള്‍ പരിപാടികള്‍ അവതരിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മഹമൂദ് മുറിയാനാവി സ്വാഗതവും നോഡല്‍ പ്രേരക് ആയിഷ മുഹമ്മദ് നന്ദിയും പറഞ്ഞു.
0 Comments