ശ്രീ പാടാര്‍ കുളങ്ങര ഭഗവതി ദേവസ്ഥാനം കളിയാട്ട മഹോത്സവം ആരംഭിച്ചു


വെള്ളിക്കോത്ത്: അടോട്ട് മൂത്തേടത്ത് കുതിര് പുതിയസ്ഥാനം ശ്രീ പാടാര്‍ കുളങ്ങര ഭഗവതി ദേവസ്ഥാനം കളിയാട്ട മഹോത്സവം ആരംഭിച്ചു.
ജനുവരി 31 വരെ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഹാള്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
തുടന്ന് നടന്ന ചടങ്ങില്‍ ഡോ.എ.സി.പത്മനാഭനെ ഉത്തര മലബാര്‍ തീയ്യ സമുദായ സംരക്ഷണ സമിതി പ്രസിഡണ്ട് സി.രാജന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഫോട്ടോഗ്രാഫര്‍ ഷിജുരാജ് അടോട്ടിന്റെ തെയ്യം ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വേണുരാജ് നമ്പ്യാര്‍ നിര്‍വ്വഹിച്ചു.
ദേവസ്ഥാനം പ്രസിഡണ്ട് രാഘവന്‍ പള്ളത്തിങ്കാല്‍ അധ്യക്ഷനായി. ചന്ദ്രശേഖരന്‍ നായര്‍ , കുമാരന്‍ വയ്യോത്ത്, എം.പൊക്ലന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, നാരായണന്‍ കുട്ടി, വി.പി.പ്രശാന്ത്കുമാര്‍, നാരായണന്‍ പള്ളിക്കാപ്പില്‍, പി.വി.രാമകൃഷ്ണന്‍, ടി. കുട്ട്യന്‍, കരിയപ്പു, ബാലകൃഷ്ണന്‍, നാരായണന്‍, ബിന്ദു, ബാലകൃഷ്ണന്‍ പെരളം എന്നിവര്‍ സംസാരിച്ചു.
ദേവസ്ഥാനം സെക്രട്ടറി വിജേഷ് കണ്ടത്തില്‍ സ്വാഗതവും ട്രഷറര്‍ കുഞ്ഞിക്കണ്ണന്‍ കേളോത്ത് നന്ദിയും പറഞ്ഞു. പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടത്തോടെയാണ് തെയ്യം ആരംഭിച്ചത്.

Post a Comment

0 Comments