പൗരത്വ നിയമത്തില്‍ ആശങ്ക; റിട്ട. അധ്യാപകന്‍ ജീവനൊടുക്കി


കോഴിക്കോട്: റിട്ടയേര്‍ഡ് അധ്യാപകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് നരിക്കുനി സ്വദേശിയായ മുഹമ്മദലി(65) ആണ് ആത്മഹത്യ ചെയ്തത്. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള ആശങ്കയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശങ്ക പങ്കുവയ്ക്കുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെയും പിതാവിന്റെയും പേരിലുള്ള രേഖകള്‍ നഷ്ടപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകന്റെ ആത്മഹത്യ.

Post a Comment

0 Comments