സായംപ്രഭഹോം പദ്ധതി നടപ്പിലാക്കണം


കാഞ്ഞങ്ങാട്: വയോജനങ്ങളുടെ ക്ഷേമത്തിനായി സാമൂഹ്യനീതിവകുപ്പ് നടപ്പിലാക്കിയ സായംപ്രഭഹോം പദ്ധതി കാഞ്ഞങ്ങാട് നഗരസഭയില്‍ ഉടന്‍ നടപ്പിലാക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍ഫോറം ചെമ്മട്ടംവയല്‍ യൂനിറ്റ് വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറിയുടെയും ഐ.സി.ഡി. എസ് സൂപ്രവൈസരുടെയും ജോയ്ന്റ് എക്കൗണ്ടിലേക്ക് 2 വര്‍ഷം മുമ്പ് ഇതിന്റെ ഫണ്ട് എത്തി. എന്നാല്‍ കാഞ്ഞങ്ങാട് നഗരസഭ ഈ പദ്ധതി നടപ്പിലാക്കാന്‍ തയ്യാറാകുന്നില്ല. ഐ.സി.ഡി.എസ് സൂപ്രവൈസര്‍ക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല.
യൂനിറ്റ് പ്രസിഡണ്ട് കെ.ഭാസ്‌ക്കരന്‍ നായര്‍ അധ്യക്ഷം വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ലത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.സാവിത്രി, ഗോപാലകൃഷ്ണ കുറുപ്പ്, നാരായണന്‍ നായര്‍, പി.കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. എ. പുരുഷോത്തമന്‍ സ്വാഗതവും പി.ടി.സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ.പി.അശോകന്‍ (പ്രസിഡണ്ട്), കെ.വി.നാരായണന്‍ (വൈസ് പ്രസിഡണ്ട്), എ.പുരുഷോത്തമന്‍ (സെക്രട്ടറി), എം.തമ്പാന്‍ (ജോയിന്റ് സെക്രട്ടറി), പി.ടി.സുബ്രഹ്മണ്യന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments