ലോങ്ങ് മാര്‍ച്ച് പോസ്റ്റര്‍ പ്രകാശനം ചെയ്തു


കാസര്‍കോട്: കേരള ജനകീയ കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഭരണഘടന വിരുദ്ധമായ പൗരത്വ നിയമ നടപടികള്‍ക്കെതിരെ ടി എ മുജീബ് റഹ്മാന്‍ ജാഥ ക്യാപ്റ്റനായി സംഘടിപ്പിക്കുന്ന ലോങ്ങ് മാര്‍ച്ച് ഫെബ്രവരി 1 ന് ഉപ്പളയില്‍ നിന്ന് ആരംഭിച്ച് മാര്‍ച്ച് 2 ന് തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ചോട് കൂടി സമാപിക്കും.
കേരള ജനകീയ ലോങ്ങ് മാര്‍ച്ചിന്റെ പോസ്റ്ററിന്റെ പ്രകാശനം ഉല്‍ഘടനം മുന്‍ മന്ത്രി സി.ടി.അഹമ്മദലി കേരള ജനകീയ കൂട്ടായ്മ ജില്ല ചെയര്‍പേഴ്‌സണ്‍ സിസ്റ്റര്‍ ജയ അന്റോ ജനറല്‍ കണ്‍വീനര്‍ സികെ നാസര്‍ കാഞ്ഞങ്ങാട് എന്നിവര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. കാസര്‍കോട് മണ്ഡലം ചെയര്‍മാന്‍ ഹമീദ് ചേരങ്കൈ, നാസര്‍ പടുവടുക്കം, റഹീം ബേനൂര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments