സ്‌നേഹിതന്‍ സന്തോഷ് കുഴഞ്ഞുവീണുമരിച്ചു


ആറങ്ങാടി: കൂളിയങ്കാലിലെ ബാര്‍ബര്‍ഷോപ്പുടമ സ്‌നേഹിതന്‍ സന്തോഷ് (50) കുഴഞ്ഞുവീണുമരിച്ചു.
ഭാര്യയോടും മക്കളോടുമൊപ്പം തൃശൂരില്‍പോയ സന്തോഷ് അവിടെവെച്ചാണ് മരണപ്പെട്ടത്. കാഞ്ഞങ്ങാട് പ്രശസ്തനാണ് സ്‌നേഹിതന്‍. കാല്‍മുട്ടിന് താഴെവരെ ഇറക്കമുള്ള കാവിനിറത്തിലുള്ള ജുബ്ബയാണ് പേരുപോലെതന്നെ സ്‌നേഹിതന്‍ സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ആനക്കമ്പക്കാരനായ സ്‌നേഹിതന്‍ തൃശൂര്‍പൂരത്തിനെത്തുന്ന മുഴുവന്‍ ആനകളുടേയും ഫോട്ടോ തന്റെ ബാര്‍ബര്‍ഷോപ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments