മൗലികമായ കടമകള്‍ പാലിക്കണം


കാഞ്ഞങ്ങാട്: ഭരണഘടനയില്‍ അനുശാസിക്കുന്ന മൗലിക കടമള്‍ പാലിക്കാത്തതാണ് ഇന്നത്തെ പല അസ്വാരസ്യങ്ങള്‍ക്കും കാരണമെന്ന് സബ് ജഡ്ജിയും ലീഗല്‍ സര്‍വ്വീസ് കമ്മറ്റി ചെയര്‍മാനു മായ കെ.വിദ്യാധരന്‍.
റോട്ടറി കാഞ്ഞങ്ങാട്ടും, വൈറ്റല്‍ ഫോര്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ചുവരുന്ന മൗലിക കടമ പ്രചാരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ കടമകള്‍ അനുവര്‍ത്തിക്കുന്നതോടൊപ്പം നിയമങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതും പഠിക്കേണ്ടതും അത്യാവിശ്യമാണെന്നും, ആയതിനുള്ള എല്ല സൗകര്യങ്ങളും ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഭാഗത്തു നിന്നും നല്‍കുമെന്നും സബ് ജഡ്ജി പറഞ്ഞു.
ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടന്ന സമാപന പരിപാടിയില്‍ പ്രസിഡണ്ട് ഡോ.കെ.ജി. സത്യനാരായണ അധ്യക്ഷനായി. വൈറ്റല്‍ ഫോര്‍ ഇന്ത്യ പ്രതിനിധി സി.ശ്രീധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിച്ചിച്ചു. വൈറ്റല്‍ ഫോര്‍ ഇന്ത്യ ചെയര്‍മാന്‍ വേണുഗോപാലന്‍ നമ്പ്യാര്‍, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ കെ.രാജേഷ് കമ്മത്ത്, റോട്ടറി സെക്രട്ടറി എ.രാധ കൃഷ്ണന്‍, ജൂനിയര്‍ റെഡ്‌ക്രോസ് ജില്ല കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍, ഹെഡ്മാസ്റ്റര്‍ പ്രദീപ്, വൈറ്റല്‍ ഫോര്‍ ഇന്ത്യ പ്രതിനിധികളായ ദത്ത പ്രസാദ്, ശ്രദ്ധ, ഷിജു എന്നിവര്‍ സംസാരിച്ചു. റോട്ടറി യൂത്ത് സര്‍വ്വീസ് ഡയറക്ടര്‍ എം.വിനോദ് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments