കാഞ്ഞങ്ങാട്: മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്ന പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ സമരം ചെയ്ത ജെ.എന്‍.യു, അലിഗര്‍, ജാമിയമില്ലിയ ഉള്‍പ്പെടെ രാജ്യത്തെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയും കള്ളക്കേസുകളെടുക്കുകയും ചെയ്ത പോലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സി.എച്ച്.മുഹമ്മദ്കോയ സ്മാരക എജ്യുക്കേഷന്‍ സൊസൈറ്റി യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പൗരത്വനിയമ ഭേദഗതിക്കും പൗരത്വപട്ടികയ്ക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭ സമരങ്ങളോട് യോഗം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പൗരത്വ സംരക്ഷണ സമിതി നേതൃത്വത്തില്‍ 17 ന് പൗരത്വനിയമ ഭേദഗതിക്കെതിരെ സംരക്ഷണ സമിതി നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് നടക്കുന്ന മഹാറാലിയില്‍ പങ്കാളികളാകാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും യോഗം അഭ്യര്‍ത്ഥിച്ചു.
ചെയര്മാന് എം.ബി.എം. അഷറഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. കെ.അബ്ദുല്ലക്കുഞ്ഞി, സി.കുഞ്ഞബ്ദുള്ള പാലക്കി, കെ.അബ്ദുള്‍ഖാദര്‍, സി.മുഹമ്മദ്കുഞ്ഞി, കെ.കുഞ്ഞിമൊയ്തീന്‍, ഹസ്സന്‍ഹാജി കൊത്തിക്കാല്‍, സി.യൂസഫ്ഹാജി, എ.ഹമീദ്ഹാജി, ടി.മുഹമ്മദ് അസ്ലം, ബി.എം.മുഹമ്മദ്കുഞ്ഞി, പി.എം.ഹസ്സന്‍ഹാജി, പി. എം. കുഞ്ഞബ്ദുളള ഹാജി, സുറൂര്‍ മൊയ്തുഹാജി, പി.പി.കുഞ്ഞബ്ദുള്ള, തെരുവത്ത് മൂസഹാജി, സി. എം.ഖാദര്‍ഹാജി, തായല്‍ അബ്ദുള്‍റഹിമാന്‍ ഹാജി, സി. ഹംസ പാലക്കി, എ.അബ്ദുല്ല, പാറക്കാട് മുഹമ്മദ്ഹാജി എന്നിവര്‍ സംസാരിച്ചു.
0 Comments