നീലേശ്വരം നഗരസഭയില്‍ ഊര്‍ജ്ജിത വിദ്യാഭ്യാസ പരിപോഷണ പരിപാടി ആരംഭിച്ചു


നീലേശ്വരം: നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതിയുടെ ഭാഗമായി 8-ാം തരം മുതല്‍ ഹയര്‍ സെക്കന്ററിതലം വരെയുള്ള കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി.
വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനും കുട്ടികളില്‍ð അഭിവാഞ്ച, മനോധൈര്യം, ഉള്‍ക്കാഴ്ച്ച, സാമൂഹ്യബോധം ഇവ വികസിപ്പിച്ചെടുക്കുന്നതിനുമുള്ള സമഗ്ര പരിശീലന പരിപാടി ആരംഭിച്ചു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം കോട്ടപ്പുറം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ð നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌റാഫി അധ്യക്ഷം വഹിച്ചു. യോഗത്തില്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ വി. ഗൗരി 'ഈസി' ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തു. കൗണ്‍സിലര്‍ പി.വി.രാമചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ ബിന്ദു.സി.കെ, കെ. രാജി തുടങ്ങിവര്‍ സംസാരിച്ചു. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ അബ്ദുള്‍ ലത്തീഫ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ രാജുമുട്ടത്ത് നന്ദിയും പറയും.
രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ വിദഗ്ദരായ അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം 'പരീക്ഷാപ്പേടി' കൂടാതെ പൊതുപരീക്ഷകള്‍ എഴുതുന്നതിനുള്ള മന:ശാസ്ത്ര ക്ലാസ്സുകളും നല്‍കും. ഈ പദ്ധതി നടപ്പിലാക്കിയ കഴിഞ്ഞ അധ്യന വര്‍ഷത്തില്‍ നീലേശ്വരം നഗരസഭാ പരിധിയിലെ എല്ലാ പൊതു വിദ്യാലയങ്ങളും എസ്.എസ്.എ.സി. പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയിരുന്നു.

Post a Comment

0 Comments