പ്രതിഷേധതെരുവ് സമരം ഇന്ന് സമാപിക്കും


കാഞ്ഞങ്ങാട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്തില്‍ ആലാമിപ്പള്ളി പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച രാപ്പകല്‍ സമരം പ്രതിഷേധതെരുവ് ഇന്ന് സമാപിക്കും.
എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്തില്‍ ആലാമിപ്പള്ളി പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് ജാമിയാ മിലിയ വിദ്യാര്‍ത്ഥിനി അബ്രീദ ഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ അഭിരാം അധ്യക്ഷനായി. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് ആദര്‍ശ് എം സജി, സിപിഎം ജില്ലാസെക്രട്ടറിയേറ്റംഗം സാബുഅബ്രഹാം, ബാലസംഘം ജില്ലാസെക്രട്ടറി പ്രവീണ്‍ പാടി, നാടകപ്രവര്‍ത്തകന്‍ ബിജു ഇരിണാവ്, വിപിന്‍ രാജ്പായം, പിഎം ആതിര, ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി എ ജിതിന്‍ , ജില്ലാജോയിന്റ് സെക്രട്ടറി ജയനാരായണന്‍, എ അഭിജിത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു സ്വാഗതം പറഞ്ഞു.

Post a Comment

0 Comments