ഇനി ഞാന്‍ ഒഴുകട്ടെ; ബദര്‍പ്പള്ളി ഡ്രൈനേജ് നീര്‍ച്ചാല്‍ ശുചീകരിച്ചു



കാസര്‍കോട് : ഹരിതകേരളം മിഷന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിനായി നടത്തി വരുന്ന ' ഇനി ഞാന്‍ ഒഴുകട്ടെ' പ്രവര്‍ത്തനം ജില്ലയില്‍ പുരോഗമിക്കുന്നു.
നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭ പരിധിയിലെ ബദര്‍പ്പള്ളി ഡ്രൈനേജ് നീര്‍ച്ചാല്‍ ശുചീകരണത്തിന്റെ ഉദ്ഘാടനം കാസര്‍കോട് എം.എല്‍.എ. എന്‍. എ നെല്ലിക്കുന്ന് നിര്‍വഹിച്ചു.
കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പഴയ ബാഗുകള്‍, ചെരുപ്പുകള്‍, വസ്ത്രങ്ങള്‍, പ്ലാസ്റ്റിക്ക് സഞ്ചികള്‍, കുപ്പികള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസുകളും പ്ലേറ്റുകളും തുടങ്ങി നിരവധി മാലിന്യങ്ങള്‍ നിറഞ്ഞു ദുര്‍ഗന്ധപൂരിതമായ തോടിന്റെ ഒരു കിലോമീറ്റര്‍ ദൂരം വരെ 300 പേര്‍ അടങ്ങുന്ന വന്‍ ജനപങ്കാളിത്തത്തോടെയാണ് ശുചീകരിച്ചത്. ഹരിതകേരളം മിഷന്റെ സഹകരണത്തോടെ നടന്ന ശുചീകരണ യജ്ഞത്തില്‍ വൈസ് ചെയര്‍മാന്‍ എല്‍.എ. മുഹമ്മദ് ഹാജി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നീസ, ക്ഷമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫര്‍സാന ശിഹാബ്, വാര്‍ഡ് കൗണ്‍സിലര്‍ റംസീന റിയാസ് ,മുന്‍ ചെയര്‍മാന്‍ ടി.അബ്ദുള്ള, ഖാലിദ് തച്ചങ്ങാട്, ഹരിത കേരളം മിഷന്‍ പ്രതിനിധിയായ അഭിരാജ്.എ.പി , തൊഴിലുറപ്പ് തൊഴിലാളികള്‍, ദക്കീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ജി.എം.വി.എന്‍. എസ്. എസ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കാളികളായി.
അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ സതീശന്‍,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ദാമോദരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജീവന്‍ കെ വി, കെ പി അബൂബക്കര്‍ സിദ്ധിഖ് എന്നിവര്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

Post a Comment

0 Comments