കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ 'ഗണേശന് പെര്‍മിറ്റ്' ലഭിച്ച ഒരുഡസനോളം അനധികൃത കെട്ടിടങ്ങള്‍. ഇതില്‍ സ്വകാര്യ ആശുപത്രിയും ഉള്‍പ്പെടും.
എം.പി ഹസീന നഗരസഭാ ചെയര്‍പേഴ്സണായിരിക്കുമ്പോള്‍ രണ്ടാഴ്ചയോളം നഗരസഭാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല എഞ്ചിനീയര്‍ ഗണേശന് വഹിച്ചിരുന്നു. ഈസമയത്ത്ചട്ടങ്ങള് മറികടന്ന് നിരവധി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് പെര്‍മിറ്റ് നല്കി. കെട്ടിടലോബി യുഡിഎഫ് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തിയാണ് സെക്രട്ടറിയെ സ്ഥലംമാറ്റി പകരം എഞ്ചിനീയര്‍ ഗണേശന് സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല കൊടുപ്പിച്ചത്. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് നഗരസഭയിപ്പോള്‍ അനുമതി നല്‍കുന്നില്ല. ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കാത്തതാണ് തടസം. എന്നാല്‍ ചില കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. അതിന് പിന്നിലെ അഴിമതികഥകള്‍ വൈകാതെ പുറത്തുവരും. വി.വി.രമേശനും ചില വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ക്കും താല്‍പ്പര്യമുള്ള കെട്ടിടങ്ങള്‍ക്കാണ് നമ്പര്‍ നല്‍കിയത്.
0 Comments