കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്കെതിരെ കുറ്റപത്രം


കാഞ്ഞങ്ങാട് : രണ്ടര വയസുള്ള കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിക്കെതിരെ കോടതിയില്‍ കുറ്റപത്രം.
വെള്ളിക്കോത്തെ സി.സുനില്‍ കുമാറിന്റെ ഭാര്യയും ബദിയടുക്ക പെര്‍ഡാലയിലെ രാമന്റെ മകളുമായ ജയകുമാരി (22) ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ കുറ്റപത്രം നല്‍കിയത്. 2019 നവംബര്‍ 26 ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. വൈകിട്ടോടെ തിരിച്ചെത്തുമെന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിച്ച് വീടുവിട്ട യുവതി എം.ജിഷാന്ദ് എന്ന യുവാവിനൊപ്പം പോകുകയായിരുന്നു. ഭര്‍ത്താവ് സുനില്‍കുമാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.

Post a Comment

0 Comments