കടിഞ്ഞത്തൂര്‍ ക്ഷേത്ര കവര്‍ച്ച: ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുന്നു


നീലേശ്വരം : തീര്‍ത്ഥങ്കര കടിഞ്ഞത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് 18 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും ഭണ്ഡാരവും കവര്‍ന്ന കേസില്‍ സംശയിക്കപ്പെടുന്ന സ്ഥിരം കവര്‍ച്ചക്കാരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു തുടങ്ങി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ജയിലിനു പുറത്തുള്ള സ്ഥിരം കുറ്റവാളികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ക്ഷേത്രത്തിനു തൊട്ടടുത്ത മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവിടെ മോഷണം നടന്നത്. സ്ഥലത്തു നിന്നു ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ച നാലു വിരലടയാളങ്ങള്‍ പോലീസിനു കൈമാറിയിരുന്നു. ഇവ പോലീസിന്റെ ശേഖരത്തിലുള്ളവരുടേതുമായി ഒത്തുനോക്കുന്ന ജോലിയും അവസാന ഘട്ടത്തിലാണ്. ക്ഷേത്ര സമീപത്തു നിന്നു മണം പിടിച്ച പോലീസ് നായ ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്തു റോഡിലാണു ചെന്നു നിന്നത്. ഇതുവഴി വാഹനത്തിലാണ് കവര്‍ച്ചക്കാര്‍ എത്തിയതെന്നും പോലീസ് സംശയിക്കുന്നു. ചുറ്റമ്പലത്തിന്റെ ഓടിളക്കിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.

Post a Comment

0 Comments