ചന്ദനമോഷ്ടാക്കള്‍ അറസ്റ്റില്‍


നീലേശ്വരം: വീട്ടുപറമ്പുകള്‍ കേന്ദ്രീകരിച്ചുള്ള ചന്ദനമോഷണം നാട്ടുകാരുടെ ഉറക്കം കെടുത്തിയതോടെ ചീമേനി പോലീസ് നടത്തിയ മിന്നല്‍ തിരച്ചലില്‍ ചന്ദനമുട്ടികള്‍ മോഷ്ടിച്ചു കടത്തുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍.
തിരിരി എലിക്കോട്ടുപൊയിലിലെ എം.വി.തോമസ് (48), എലിക്കോട്ടുപൊയിലിലെ പി.രാജേഷ് (37) എന്നിവരെയാണ് എസ്‌ഐ ടി.ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കയ്യോടെ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെ എലിക്കോട്ടുപൊയിലിലാണ് ഇരുവരും പിടിയിലായത്. ആറു ചന്ദനമുട്ടികളും ഇവരില്‍ നിന്നു പിടിച്ചെടുത്തു. ഇതിന്റെ വിപണി വില കണക്കാക്കിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. തോമസിനെതിരെ രണ്ടും രാജേഷിനെതിരെ ഒന്നും ചന്ദനമോഷണക്കേസുകള്‍ നേരത്തെയുണ്ട്. വീട്ടുപറമ്പുകള്‍ കേന്ദ്രീകരിച്ചു വീണ്ടും ചന്ദനമോഷണം വ്യാപകമായതോടെയാണ് പോലീസിന്റെ അന്വേഷണം ഇരുവരിലേക്കുമെത്തിയത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ജയിലിലടച്ചു. എഎസ്‌ഐമാരായ കരുണാകരന്‍, സുരേശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാര്‍ രതീശന്‍, രമേശന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷജില്‍കുമാര്‍, സുനില്‍കുമാര്‍, രഘു, സിപിഒ ഡ്രൈവര്‍ പ്രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments