പരിശീലനം നടത്തി


നീലേശ്വരം: ഹരിത കേരള മിഷന്റെയും നീലേശ്വരം നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ഹരിത ശുചിത്വ നീലേശ്വരം എന്ന പേരില്‍ നീലേശ്വരത്ത് നടന്ന ഏകദിന പരിശീലന പരിപാടി നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.സുബൈര്‍ ആമുഖ പ്രഭാഷണം നടത്തി . 'ശുചിത്വ വീടും ശുചിത്വ നാടും' എന്ന വിഷയത്തെക്കുറിച്ച് ഹരിത കേരള മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യനും 'ഹരിത നിയമങ്ങള്‍ നമുക്ക് വേണ്ടി ' എന്ന വിഷയത്തില്‍ ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ വി.കെ.രാമചന്ദ്രനും ക്ലാസുകളെടുത്തു.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.രാധ,കൗണ്‍സിലര്‍മാരായ പി.ഭാര്‍ഗ്ഗവി,ശശികുമാര്‍, നഗരസഭാ സെക്രട്ടറി ശിവജി ,റോട്ടറി ക്ലബ്ബ് പ്രസിഡന്റ് രഘുവീരര്‍ പൈ, കുടുംബകൂട്ടായ്മ അസോസിയേഷന്‍ പ്രസിഡന്റ് ടി.വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments