സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങണം


കാസര്‍കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും പോസ്റ്റോഫീസ് മുഖേന മണിയോര്‍ഡറായി പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ കൈപ്പറ്റിവരുന്ന പെന്‍ഷണര്‍മാര്‍ തുടര്‍ന്നുളള ആനുകുല്യങ്ങള്‍ ബാങ്ക് മുഖേന ലഭിക്കുന്നതിനായി എസ്.ബി.ഐയില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങണം.
തുടര്‍ന്ന് ബാങ്ക് പാസ്ബുക്കിന്റെ ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം രണ്ടാഴ്ചയ്ക്കകം സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, പി.ഒ, എരഞ്ഞിപ്പാലം, കോഴിക്കോട്673 006, എന്ന വിലാസത്തില്‍ അയക്കണം. എസ്.ബി. ഐ യില്‍ അക്കൗണ്ട് ആരംഭിക്കുവാന്‍ ബുദ്ധിമുട്ടുളളവര്‍ മറ്റേതെങ്കിലും ദേശസാത്കൃത ബാങ്കിലെ അക്കൗണ്ട് നമ്പര്‍ നല്‍കിയാല്‍ മതി. ഫോണ്‍ 0495 2360720.

Post a Comment

0 Comments