ഡി.എ അലവന്‍സ് ഉടന്‍ അനുവദിക്കണം


കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ കാര്‍ക്കും കുടിശ്ശികയായി കിടക്കുന്ന ഡി എ അലവന്‍സ് ഉടന്‍ അനുവദിക്കണമെന്നും, ആരോഗ്യ സുരക്ഷാ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും, കാഞ്ഞങ്ങാട് കടപ്പുറം, ഞാണിക്കടവ്, മൂവരിക്കുണ്ട്, കല്ലൂരാവി തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വില്ലേജ് ഓഫീസില്‍ പോകുന്നതിനും മറ്റും സൗകര്യമാകുന്ന വിധത്തില്‍ റെയില്‍വേ മേല്‍പാലം ഐങ്ങോത്ത് സ്ഥാപിക്കണമെന്നും കേരള സ്റ്റേറ്റ്‌സര്‍വ്വീസ് പെന്‍ ഷനേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാകമ്മിറ്റി മെമ്പര്‍ വി എ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി ദാമോദരന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി എസ് ഗോപാലകൃഷ്ണന്‍,കെ കരുണാകരന്‍, എ അച്യുതന്‍, കെ.പി കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി വി അശോകന്‍ സ്വഗതവും കെ അമ്പാടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments