ജ്വാല ഫെസ്റ്റ് സംഘടിപ്പിച്ചു


കരിന്തളം: കുമ്പളപ്പള്ളിയുടെ കലാസാംസ്‌കാരിക കൂട്ടായ്മ ജ്വാല കലാകായിക വേദിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജ്വാല ഫെസ്റ്റ് സംഘടിപ്പിച്ചു.
വിവിധ കലാ പരിപാടികള്‍ അരങ്ങേറി. സുഭാഷ് അറുകരയും സംഘവും, നാട്ടു മൊഴികള്‍ പഴമയുടെ പാട്ടുകള്‍ നാടന്‍ കലാ മേള സംഘടിപ്പിച്ചു, പരിപാടി എഴുത്തുകാരന്‍ സുധീഷ് ചട്ടഞ്ചാല്‍ ഉദ്ഘാടനം ചെയ്തു. രാജന്‍. എ അധ്യക്ഷത വഹിച്ചു. കെ വി കുമാരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. റബ്‌കോ ഡയറക്ടര്‍ പാറക്കല്‍ രാജന്‍, കെ രാമനാഥന്‍ എന്നിവര്‍ സംസാരിച്ചു. വിപിന്‍ കുമ്പളപ്പള്ളി സ്വാഗതവും നിഷ നന്ദിയും പറഞ്ഞു.

Post a Comment

0 Comments