കൈപുസ്തകം പ്രകാശനം ചെയ്തു


കാഞ്ഞങ്ങാട്: കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയത്തില്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം നടത്തപ്പെടുന്ന ഒറ്റക്കോല മഹോല്‍സവത്തിന്റെ പ്രചരണാര്‍ത്ഥം ആഘോഷകമ്മിറ്റി തയ്യാറാക്കിയ 'ചിലമ്പൊലി' കൈപുസ്തകം പ്രകാശനം ചെയ്തു.
ദേവാലയ ഹാളില്‍ നടന്ന ചടങ്ങില്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍.മണിരാജ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഒറ്റക്കോല മഹോല്‍സവ ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബാലന്‍ മാസ്റ്റര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. എം.നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.ബാബുരാജന്‍, പ്രവീണ്‍ തോയമ്മല്‍, എ.ശ്രീകുമാര്‍, സി.രാധാകൃഷ്ണന്‍, എന്‍.ഗംഗാധരന്‍, എ.നാരായണന്‍, സി.രഘു, എ.മോഹനന്‍, കെ.ശ്രീജിത്ത്, പി.വേണുഗോപാലന്‍, പി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് 6 മുതല്‍ 9 വരെ നടത്തപ്പെടുന്ന ഒറ്റക്കോല മഹോല്‍സവത്തോടനുബന്ധിച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളും തെയ്യക്കോലങ്ങളും അരങ്ങേറും.

Post a Comment

0 Comments