നീലേശ്വരം : തളിയില്‍ നീലകണ്ഠേശ്വര ക്ഷേത്രത്തിലെ മഹാവിഷ്ണു ഗോപുര നിര്‍മ്മാണത്തിന്റെ ഭാഗമായി കൃഷ്ണശിലയില്‍ തീര്‍ത്ത വാതില്‍, കട്ടില, തൂണുകള്‍ എന്നിവ സ്ഥാപിച്ചു.
മുഖ്യശില്‍പ്പി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇവ സ്ഥാപിച്ചത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മീറ്റ്നയില്‍ നിന്നെത്തിച്ച കൃഷ്ണശിലയിലാണ് ഇവ തയ്യാറാക്കിയത്. രാമകൃഷ്ണനും സഹായികളായ 6 പേരും ചേര്‍ന്നാണ് കൊത്തുപണികള്‍ നടത്തുന്നത്. മാസങ്ങളോളം ജോലി ചെയ്താണ് കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയത്. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ക്ഷേത്രങ്ങളുടെ കരിങ്കല്‍ പണികള്‍ ഇവര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ആദ്യമായി ഇവര്‍ ഏറ്റെടുത്ത ജോലിയാണ് തളിയില്‍ ക്ഷേത്രത്തിലേത്. ക്ഷേത്ര ഭാഗങ്ങളുടെ ജോലികള്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. മല്‍സ്യ മാംസാദികള്‍ പൂര്‍ണ്ണമായി ഒഴിവാക്കി സാത്വിക ഭക്ഷണം കഴിച്ചാണ് ഇവര്‍ കൊത്തു പണികള്‍ ചെയ്യുന്നത്. മഹാവിഷ്ണു ഗോപുരം പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ പ്രൗഢമായ ഇരട്ട ഗോപുരമുള്ള ആദ്യ ക്ഷേത്രമായി തളിയില്‍ ക്ഷേത്രം മാറും.
0 Comments