മുച്ചിലോട്ട് ഗവ.എല്‍പി സ്‌കൂളില്‍ മൂന്ന് ഉദ്ഘാടനങ്ങള്‍


കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ട് ഗവ.എല്‍പി സ്‌കൂളില്‍ വ്യത്യസ്തങ്ങളായ മൂന്ന് പരിപാടികളുടെ ഉദ്ഘാടനം നടന്നു.
പലപ്പോഴായി നടക്കുന്ന പരിപാടികള്‍ കാരണം അദ്ധ്യായന സമയം നഷ്ടപ്പെടുന്നതിനാലാണ് പരിപാടികള്‍ ഒരുമിച്ച് നടത്തിയത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാലയങ്ങള്‍ക്കായി അനുവദിച്ച ഫര്‍ണ്ണീച്ചറിന്റെയും മറ്റ് ഉപകരണങ്ങളുടേയും ഉദ്ഘാടനവും ഓഫീസ് നവീകരണത്തിന്റെയും ശുചിമുറികളുടേയും വിവിധ മേഖലകളില്‍ വിജയികളായവര്‍ക്കുള്ള അനുമോദനവുമാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ്പി.ദാമോദരന്‍ ഉദ്ഘാടനെ ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. 2017ല്‍ നടന്ന കലോത്സവത്തില്‍ നേടിയ സംഘനൃത്തത്തിലെ റോളിംഗ് ട്രോഫി ഇത്തവണയും സ്‌കൂളിലേക്ക് തന്നെ എത്തിക്കുന്നതിന് മത്സര വിജയം കസ്ഥമാക്കിയ കുട്ടികളേയും ജില്ലയിലെ കുട്ടികര്‍ഷകയ്ക്കുള്ള പുരസ്‌കാരം നേടിയ കെ.കെ.ആര്യനന്ദ, കലോത്സവ ശാസ്ത്രമേള വിജയകള്‍, മാതൃഭൂമി സ്വീഡ് പുരസ്‌കാര ജേതാക്കള്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.വി.രാഘവന്‍, കെ.വി.ചന്തു, എം.വി.രാമചന്ദ്രന്‍, രമേശന്‍ മണലില്‍, വി.ഷൈജിനി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാന അദ്ധ്യാപിക പി.ഉഷ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments