വീണ്ടും പഥസഞ്ചലനം നടത്താന്‍ ആര്‍.എസ്.എസ്നീലേശ്വരം: നീലേശ്വരത്ത് വീണ്ടും വിപുലമായ പഥസഞ്ചലന പരിപാടി നടത്താന്‍ ആര്‍എസ്എസ്.
ഇന്നലെ നീലേശ്വരത്തു നടന്ന ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം ജനജാഗ്രതാ സദസില്‍ പങ്കെടുത്ത ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ് വി.കെ.സജീവന്‍ ആറളമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യ സപ്പോര്‍ട്‌സ് സിഎഎ എന്ന മുദ്രാവാക്യമുയര്‍ത്തി പൗരത്വ നിയമ ഭേദഗതി ബില്‍ വിശദീകരിക്കാനും മാര്‍ക്‌സിസ്റ്റ് അക്രമത്തിന് എതിരെയുമായിരുന്നു പരിപാടി. ഇളംപ്രായത്തിലുള്ള സ്വയംസേവകര്‍ നടത്തിയ പഥസഞ്ചലനം തടയാനിറങ്ങി ഇളിഭ്യരായ സിപിഎംകാരെ ആര്‍എസ്എസ് മുന്‍കൂട്ടി പ്രഖ്യാപിച്ചുനടത്തുന്ന വിപുലമായ ഒരു പഥസഞ്ചലന പരിപാടി തടയാന്‍ സിപിഎമ്മിനെയും ഡിവൈഎഫ്‌ഐയെയും വെല്ലുവിളിക്കുന്നതായി സജീവന്‍ പ്രഖ്യാപിച്ചത് ആര്‍പ്പുവിളികളോടെയും നിറഞ്ഞ കരഘോഷത്തോടെയുമാണ് സദസ് സ്വീകരിച്ചത്. പോലീസ് രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യം ഗൗരവമായി എടുത്തിട്ടുണ്ട്. ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ് നീലേശ്വരം രാജാസ് സ്‌കൂളില്‍ തുടങ്ങിയതു മുതല്‍ സമാപിക്കുന്നതുവരെ സിപിഎം ഒളിഞ്ഞും തെളിഞ്ഞും അതിനെതിരെ നിന്നതും ശിബിര നഗരിയുടെ കവാടം തകര്‍ത്തതും സജീവന്‍ വിശദീകരിച്ചു.

Post a Comment

0 Comments