കോളംകുളം: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാളാം മൂലയില്‍ ചെക്ക്ഡാം പാലം നിര്‍മ്മിക്കണമെന്ന് കോളംകുളംവാര്ഡ് കോണ്‍ഗ്രസ് കമ്മറ്റി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഇതിലൂടെ പ്രദേശത്തെ വരള്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്താനും കൂടോല്, പെരളം തുടങ്ങി രണ്ട് വഴികളിലൂടെയും ബിരിക്കുളത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. നിലവില്‍ നാട്ടുകാര്‍ നിര്‍മ്മിച്ച താല്‍ക്കാലിക പൈപ്പ് പാലം മാത്രമേ ഉള്ളൂ. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി നയിക്കുന്ന പൗരത്വ ഭേദഗതിക്കെതിരെയുള്ള ജനുവരി 14 ന് നടത്തുന്ന ലോംഗ് മാര്‍ച്ച് വിജയിപ്പിക്കാന്‍ തീരുമാനിച്ചു. യോഗം ഡി.സി.സി നിര്‍വ്വാഹക സമിതി അംഗം സി.വി.ഭാവനന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി.വി ബാലകൃഷണന് അദ്ധ്യക്ഷം വഹിച്ചു. ബാബു ചേമ്പേന, ഭാസ്ക്കരന്‍ പള്ളത്താന്‍ ,കെ.നാരായണന്, കെ.വി.മാധവന്, വി ശശി, പി കെ.സുധാകരന്, കെ. ബൈജു, ജോണി ജോസഫ്, ചിത്രലേഖ കെ.പി.എന്നിവര്‍ സംസാരിച്ചു.
0 Comments