കലാജാഥയും സന്ദേശയാത്രയും


കാസര്‍കോട്: ഭരണഘടന യജ്ഞത്തിന്റെ ഭാഗമായി ജനുവരി 17 ന് ജില്ലയില്‍ കലാജാഥ സംഘടിപ്പിക്കും.
കാസര്‍കോട് മുതല്‍ നീലേശ്വരം വരെയുള്ള കലാജാഥക്ക് കാഞ്ഞങ്ങാട് സ്വീകരണ കേന്ദ്രം ഒരുക്കും. ജില്ലയുടെ സംസ്‌കാരത്തെയും റിപ്പബ്ലിക് ദിന സന്ദേശങ്ങളും വിളിച്ചോതുന്ന കലാജാഥയില്‍ വിവിധ കലാരൂപങ്ങളും അണി നിരക്കും.
ജനുവരി 20 ന് ജില്ലയിലെ 75 കോളനികളില്‍ നോഡല്‍ പ്രേരക്മാരുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് സന്ദേശയാത്ര സംഘടിപ്പിക്കും. സാധാരണ ജനങ്ങളിലേക്ക് ഭരണഘടനയെ കുറിച്ചുള്ള അറിവും പ്രധാന്യവും എത്തിക്കുകയാണ് കലാജാഥയും സന്ദേശയാത്രയും ലക്ഷ്യമിടുന്നതെന്ന് കാസര്‍കോട് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ പറഞ്ഞു.

Post a Comment

0 Comments